ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ആലംപാടി: രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പാർട്ടി ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് മൗലവി അബ്ദുല്ല ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗസ്മരണകൾ പുതുക്കുന്നതായിരുന്നു ചടങ്ങ്.

പരിപാടിയിൽ ഐ.എൻ.എൽ ശാഖാ ജനറൽ സെക്രട്ടറി ഇക്ബാൽ കേളങ്കയം, ട്രഷറർ ഗഫൂർ (ഗപ്പു) ആലംപാടി, ഐ.എം.സി.സി നേതാവ് ഖാദർ ആലംപാടി, നാഷണൽ യൂത്ത് ലീഗ് ശാഖാ ജനറൽ സെക്രട്ടറി ഹാരിസ് എസ്.ടി എന്നിവർ സംസാരിച്ചു.

നേതാക്കളായ സാദിക് ഖത്തർ, ഖാദർ തൂക്കിയമൂല, മഹറു മേനത്ത്, ഖാദർ ചാൽക്കര, സിദ്ധിക്ക് ബിസ്മില്ല, നിസാർ പുത്തൂർ, അബ്ദുല്ല കരോടി, മുഹമ്മദ്‌ കേന്ദ്രം, അഫ്ലാഹ് തുടങ്ങിയവരും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *