മുഖ്യമന്ത്രിയുടെ പ്രിസൺ സർവ്വീസ് മെഡൽ കാസർകോട് സ്പെഷ്യൽ സബ് ജയിൽ ഓഫീസർ ടി. വിനോദ് കുമാറിന്

കാസർകോട്: കാസർകോട് സ്പെഷ്യൽ സബ് ജയിൽ ഓഫീസർ ടി. വിനോദ് കുമാറിന് ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പ്രിസൺ സർവ്വീസ് മെഡൽ. ജയിൽ വകുപ്പിലെ മികച്ച സേവനത്തിനാണ് പുരസ്കാരം ലഭിച്ചത്. ചെമ്മനാട് സ്വദേശിയാണ് വിനോദ് കുമാർ.

ഇത്തവണത്തെ പ്രിസൺ സർവ്വീസ് മെഡൽ നേട്ടത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഏക ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സംസ്ഥാനത്തുടനീളം മികച്ച സേവനം കാഴ്ചവെച്ച 15 ജയിൽ ഉദ്യോഗസ്ഥർക്കാണ് ഇത്തവണ മുഖ്യമന്ത്രിയുടെ പ്രിസൺ മെഡൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തരമേഖലയിൽ നിന്ന് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടമാണ് വിനോദ് കുമാറിലൂടെ ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *