പുത്തിഗെ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനം മുഹിമ്മാത്തുദ്ദീൻ മദ്റസയിൽ സമുചിതമായി ആഘോഷിച്ചു. രാജ്യത്തിന്റെ അഖണ്ഡതയും സമത്വവും കാത്തുസൂക്ഷിക്കാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിജ്ഞ പുതുക്കി.
മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ സ്വദർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യദിന സന്ദേശം, പ്രഭാഷണം, ക്വിസ് മത്സരം, പ്രബന്ധ രചന, കയ്യെഴുത്ത് മാസിക പ്രകാശനം തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടന്നു. കൂടാതെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് മാർഗദർശനം നൽകിയ ഉസ്താദുമാരെയും ചടങ്ങിൽ ആദരിച്ചു.
പരിപാടിയിൽ അസീസ് ഹിമമി ഗോസഡ, എസ്.ബി.എസ് സെക്രട്ടറി റുഹൈസ് ദേലംപാടി, സിദ്ദീഖ് സഖാഫി എന്നിവർ സംസാരിച്ചു. മുർത്തള ഹിമമി സഖാഫി, ഹൗഫ് ഹിമമി സഖാഫി, ആബിദലി സഖാഫി, അൻസാർ സഖാഫി, മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ, ബാസിത്ത് ഹിമമി സഖാഫി, മുസമ്മിൽ ഹിമമി സഖാഫി, നൗഫൽ ഹിമമി സഖാഫി, ശാഹുൽ ഹമീദ് സഖാഫി, നാസർ ഹിമമി, സകരിയ്യ സഖാഫി, അബ്ദുൽ ലത്വീഫ് സഅദി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഉമൈർ മള്ഹരി സഖാഫി സ്വാഗതവും സാലിം ആദൂർ നന്ദിയും രേഖപ്പെടുത്തി.












Leave a Reply