ചട്ടഞ്ചാൽ: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോളേജ് ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ മസ്തിക്കുണ്ട് ദേശീയ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സമഗ്ര പുരോഗതിയിൽ വിദ്യാർത്ഥി സമൂഹത്തിന് നിർണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ഭാവി വികസനത്തിനായി യുവതലമുറ കൂടുതൽ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ദീപ എം. കെ. സ്വാതന്ത്ര്യദിന സന്ദേശം നൽകി. അക്കാദമിക് കോർഡിനേറ്റർ ഫിറോസ് ഹുദവി, മലയാള വിഭാഗം അധ്യാപിക ഉദയകുമാരി ടീച്ചർ, ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ അജ്മൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. വിദ്യാർത്ഥികളിൽ ദേശസ്നേഹവും സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുന്ന രീതിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.












Leave a Reply