സ്വാതന്ത്ര്യദിനാഘോഷം: അങ്കണവാടി കുരുന്നുകൾക്ക് മധുരം പകർന്ന് ‘ആസ്ക് ആലംപാടി’

ആലംപാടി: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആലംപാടി അങ്കണവാടിയിലെ കുരുന്നുകൾക്ക് മധുരവിതരണം നടത്തി ‘ആസ്ക് ആലംപാടി’. പുതുതലമുറയിലേക്ക് സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശവും സന്തോഷവും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

അങ്കണവാടി ടീച്ചർ പുഷ്പയ്ക്ക് മധുരപലഹാരം കൈമാറി ആസ്ക് ജി.സി.സി പ്രസിഡന്റ് മുഹമ്മദ്‌ ആലംപാടി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ജനറൽ സെക്രട്ടറി ഹവാസ്, ട്രഷറർ നിസാർ നിച്ചു, വൈസ് പ്രസിഡന്റ് സാദിഖ് ഖത്തർ എന്നിവർ നേതൃത്വം നൽകി. ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളുമായ കാദർ ബാവ, ആസിഫ് ബി.എ, കാദർ കാഹു, അദ്രാ മേനത്ത്, റസാഖ്, കാദർ കായിഞ്ഞി, റഹീം എ.ആർ, മെഹറൂഫ് മേനത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *