മൊഗ്രാൽ പുത്തൂരിൽ മുസ്ലിം യൂത്ത് ലീഗ് ‘യൂണിറ്റി ഡേ’ സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ ടൗണിൽ ‘യൂണിറ്റി ഡേ’ സംഘടിപ്പിച്ചു.

ചടങ്ങിൽ യൂത്ത് ലീഗ് മുൻ മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ എം.എ. നജീബ് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.

പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഇർഫാൻ കുന്നിൽ പ്രവർത്തകർക്ക് ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാദേശിക നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *