കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് തോട്ടിൽ വീണ് നാലുവയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് ദാരുണമായി മരണപ്പെട്ടത്. മുതുവല്ലൂർ സ്‌കൂളിലെ എൽകെജി വിദ്യാർഥിയാണ് ആദം.
തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പ്രദേശത്തെ തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. തോട്ടിലേക്ക് കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയെ കണ്ട് ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രദേശത്ത് വലിയ സങ്കടമാണ് നിഴലിക്കുന്നത്.















Leave a Reply