കൊച്ചി: തെരുവുനായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. തങ്ങൾക്ക് പരാതി ലഭിച്ചില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് പഞ്ചായത്തുകൾക്കോ നഗരസഭകൾക്കോ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കടമ നിർവഹിച്ചില്ലെങ്കിൽ ടോർട്ട് നിയമപ്രകാരം നടപടി
പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ട്. തെരുവുനായ നിയന്ത്രണത്തിനുള്ള നിർബന്ധിത നടപടികൾ സ്വീകരിക്കാതിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി കണക്കാക്കും.
ധനക്കുറവോ ഫണ്ടിന്റെ അഭാവമോ ചൂണ്ടിക്കാട്ടി ഈ നിയമപരമായ ബാധ്യതയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ല. നിയമപരമായ കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടോർട്ട് (Law of Torts) നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ ഇരകൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.















Leave a Reply