കാസർകോട്: കനത്ത മഴയെത്തുടർന്ന് ബങ്കര മഞ്ചേശ്വരത്ത് കുന്നിടിഞ്ഞുവീണു. കനില ഭണ്ഡാര നിലയത്തിലെ പുരുഷോത്തമയുടെ വീടാണ് അപകടഭീഷണിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് വീടിന് സമീപത്തെ കുന്നിടിഞ്ഞത്.
മണ്ണിടിഞ്ഞ് വീടിന് മുൻവശത്തെ കിണർ പൂർണമായും മൂടിയ നിലയിലാണ്. ഏതുനിമിഷവും വീടിന് മുകളിലേക്ക് മണ്ണ് വീഴാനുള്ള അവസ്ഥയായതിനെ തുടർന്ന് ഈ വീട്ടിലെ എട്ടംഗ കുടുംബത്തെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വിവരമറിഞ്ഞ് റവന്യൂ അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ മറ്റ് ചില വീടുകളും നിലവിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്.













Leave a Reply