ചട്ടഞ്ചാൽ: അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ എം.ഐ.സി ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിപുലമായ പരിപാടികളോടെ ‘സ്കിൽപ്രെണർ’ ദിനം ആചരിച്ചു. കോളേജിലെ ഇ.ഡി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ദീപ എം.കെ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവവും തൊഴിൽ നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം നടത്തിയത്.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസും ഒരുക്കിയിരുന്നു. പ്രശസ്ത ക്രോഷേ ഡിസൈനർ സിയാന പരവനടുക്കം വിദ്യാർത്ഥികൾക്കായി ‘ക്രോഷേ സ്കിൽ’ (Crochet Skill) എന്ന വിഷയത്തിൽ പരിശീലനവും ഓറിയന്റേഷനും നൽകി.
ഇതോടൊപ്പം വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളും കൈവേലകളും പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഇ ഡി സ്കിൽ എക്സ്പോ’ പ്രദർശനവും കോളേജിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച വിവിധ ക്രാഫ്റ്റ് ഉൽപ്പന്നങ്ങളും മറ്റ് വിഭവങ്ങളും എക്സ്പോയിൽ പ്രദർശിപ്പിച്ചു.
ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. തോമസ്, അധ്യാപിക ഉദയകുമാരി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഇ.ഡി ക്ലബ്ബ് ഭാരവാഹികളായ ചെയർമാൻ അസ്ലം കെ.പി, കൺവീനർ വിഘ്നേഷ്, ഫാത്തിമത്ത് ഷഹ്ന, അൻവർ അബ്ദുള്ള കൊറ്റുമ്പ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.













Leave a Reply