പുല്ലൂരിൽ മകൻ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ മാതാവും യാത്രയായി

കാസർകോട്: മകന്റെ വിയോഗ വാർത്ത നൽകിയ ആഘാതം താങ്ങാനാവാതെ മാതാവും മരണത്തിന് കീഴടങ്ങി. പുല്ലൂർ, വണ്ണാർ വയൽ മൊട്ടക്കുന്നിലെ കുഞ്ഞമ്മ (83) ആണ് അന്തരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മടിക്കൈ കണിച്ചിറയിൽ ഉണ്ടായ അപകടത്തിൽ കുഞ്ഞമ്മയുടെ മകൻ വി.വി. ഭരതൻ ഷോക്കേറ്റ് മരിച്ചിരുന്നു. മകന്റെ മരണവാർത്ത സൃഷ്ടിച്ച കനത്ത ആഘാതത്തിനിടയിലാണ് മാതാവും വിടപറഞ്ഞത്. പരേതനായ വി.വി. ചന്തനാണ് കുഞ്ഞമ്മയുടെ ഭർത്താവ്.

ബാലകൃഷ്‌ണൻ (ബീഡി മേസ്രി, ഉദയനഗർ), യു.കെ. രാജേന്ദ്രൻ (പുല്ലൂർ), എം. മധു, കുഞ്ഞിനാരായണൻ, രുഗ്മിണി, ഗംഗാമണി, ഗൗരി എന്നിവരാണ് കുഞ്ഞമ്മയുടെ മറ്റു മക്കൾ. പരേതനായ വി.വി. ചന്ദ്രനും അന്തരിച്ച ഭരതനും ഇവരുടെ മക്കളാണ്.

തങ്കമണി (മൂന്നാംകടവ് ), സരസ്വതി (മടിക്കൈ ), വൽസല (ഉദുമ), ശ്രീജ (പൂച്ചക്കാട് ), സൗമ്യ (കരുവാക്കോട്), രേഷ്‌മ (ദേളി), ഉദയൻ (ഉദയനഗർ), സുനിൽകുമാർ (അണ്ടേക്കാൽ) എന്നിവർ മരുമക്കളാണ്. പരേതനായ ബാലനും ഇവരുടെ മരുമകനാണ്. ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ അമ്മയും മകനും വിടപറഞ്ഞത് നാടിനാകെ വലിയ നോവായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *