ആലംപാടി: ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് (Ph.D) നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ. അബ്ദുൽ ഹമീദിനെ ആസ്ക് ആലംപാടി ജി.സി.സി കമ്മിറ്റി ആദരിച്ചു. ആലംപാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസമ്മാന ചടങ്ങിൽ വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ അനൂപ് എസ്. ഡോ. അബ്ദുൽ ഹമീദിന് സ്നേഹോപഹാരം കൈമാറി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച് ആലംപാടിക്ക് പെരുമയേകിയ പ്രതിഭയെ പ്രശംസിച്ചും പ്രോത്സാഹിപ്പിച്ചും നാട്ടുകാരും പ്രവാസികളും ഒത്തുചേർന്ന ചടങ്ങ് ഏറെ ശ്രദ്ധേയമായി.
ചടങ്ങിൽ ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ജനറൽ സെക്രട്ടറി ഹവാസ്, ആസ്ക് ജി.സി.സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ് എന്നിവർ പങ്കെടുത്തു. വാർഡ് മെമ്പർ മാഹിൻ ആലംപാടി, സ്കൂൾ പ്രിൻസിപ്പാൾ റംല, ഹെഡ്മാസ്റ്റർ ഹക്കീം, ജില്ലാ യൂത്ത് ഓഫീസർ ആശ ഫ്രാൻസിസ് സി, പി.ടി.എ പ്രസിഡന്റ് കെ.കെ അബൂബക്കർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.













Leave a Reply