കാസർകോട്: ബേവിഞ്ച സ്വദേശിയെ യു.എ.ഇയിലെ അജ്‌മാനിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവളയിലെ ഇബ്രാഹിം ബരിയട്ട (62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ 20 വർഷത്തിലേറെയായി അജ്മാനിൽ ഹോട്ടൽ നടത്തിപ്പുകാരനായി ജോലി ചെയ്തുവരികയായിരുന്നു ഇബ്രാഹിം. കഴിഞ്ഞ വർഷമാണ് അദ്ദേഹം അവസാനമായി നാട്ടിൽ വന്നുപോയത്. വിസിറ്റിങ് വിസയിൽ അജ്മാനിൽ ഇദ്ദേഹത്തോപ്പമുണ്ടായിരുന്ന ഭാര്യ ഹാജിറ കഴിഞ്ഞ മാസമാണ് നാട്ടിലേക്ക് മടങ്ങിയത്. പരേതരായ അബ്ദുല്ല കുഞ്ഞി ബരിയട്ടയുടെയും ആസ്യമ്മയുടെയും മകനാണ്.
മക്കൾ: ഇർഫാന, ഇർഷാന, റിസ്വാന. മരുമക്കൾ: ഉനൈസ് (കട്ടക്കാൽ), നാജിയാൻ (പുച്ചക്കാട്), സൈഫുദ്ദീൻ (ചൗക്കി). സഹോദരങ്ങൾ: നഫീസ, ഷാഫി ഹാജി, ബഷീർ, റുഖിയ. (പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ, അബ്ദുൽ റഹിമാൻ, ബിഫാത്തിമ്മ, കദീജ എന്നിവർ സഹോദരങ്ങളാണ്).













Leave a Reply