കാസർകോട്: ചട്ടഞ്ചാൽ ദേശീയപാതയോരത്തെ മീൻ ഷെഡിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ വിലവരുന്ന മീൻ ബോക്‌സുകൾ മോഷ്ടിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. ഉദുമ ബങ്കരകുന്ന് സ്വദേശി സി.എ സലീം (41) ആണ് മേൽപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.
ചട്ടഞ്ചാൽ സ്വദേശിയായ ടി.എസ് റഹീമിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നാണ് 160ഓളം മീൻ ബോക്‌സുകൾ മോഷണം പോയത്. കഴിഞ്ഞ ദിവസം 40 ബോക്‌സുകളും, അതിന് മുൻപുള്ള ദിവസങ്ങളിലായി ബാക്കി ബോക്‌സുകളുമാണ് പ്രതി കടത്തിക്കൊണ്ടുപോയത്.
തുടർന്ന് റഹീം മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്കാരൻ നൽകിയ സൂചനകളുടെയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം തന്നെ പൊലീസ് പ്രതിയെ വലയിലാക്കി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.













Leave a Reply