മുഹിമ്മാത്ത് നഗർ: മുഹിമ്മാത്തുദ്ദീൻ മദ്റസയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയായ സുന്നി ബാല സംഘത്തിന് (SBS) 2026 – 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മദ്റസ ഹാളിൽ വെച്ച് നടന്ന എസ്.ബി.എസ് ജനറൽ ബോഡി യോഗത്തിൽ നിലവിലെ പ്രസിഡന്റ് സുബൈർ അധ്യക്ഷത വഹിച്ചു. ഉമർ ഹിമമി കോളിയൂർ യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സദ്ർ മുഅല്ലിം അബ്ദുൽ ഖാദർ സഅദി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.
യോഗത്തിൽ അസീസ് ഹിമമി ഗോസാഡ, മുർതള ഹിമമി സഖാഫി ചിന്നമുഗർ, യൂനുസ് സുറൈജി പേരാൽ കണ്ണൂർ, ഷാഹുൽ ഹമീദ് സഖാഫി പെർള, ആബിദ് സഖാഫി കോടിമൂല, നൗഫൽ ഹിമമി തലകല തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. അബ്ദുലത്തീഫ് സഅദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഉമൈർ മള്ഹരി സ്വാഗതവും റൂവൈസ് ചേരൂർ നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ:
- പ്രസിഡന്റ്: അബ്ബാസ് നുഫൈസ് ചേരൂർ
- ജനറൽ സെക്രട്ടറി: അഹ്മദ് റുഹൈസ് ദാസനടുക്ക
- ട്രഷറർ: മുഹമ്മദ് മുഈനുദ്ദീൻ മയ്യളം
- വൈസ് പ്രസിഡന്റുമാർ: മുഹമ്മദ് സുഹൈൽ പള്ളപാടി, മുഹമ്മദ് ശാമിൽ ആരിക്കാടി, മുഹമ്മദ് ഇസ്മാഈൽ ഹാസന
- ജോയിന്റ് സെക്രട്ടറിമാർ: മുഹമ്മദ് ഫായസ് മാടത്തടുക്ക, ശാസിൽ ഈശ്വരമംഗള, മുഹമ്മദ് മിദ്ലാജ് കർന്നുർ














Leave a Reply