ഭൂമി അമ്മയാണ്, അവളെ സംരക്ഷിക്കണം; മംഗൽപാടിയിൽ വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മംഗൽപാടി: ഭൂമി മനുഷ്യന്റെ അമ്മയാണെന്നും ഭൂമാതാവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കേവർക്കുമുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കാസർകോട് മംഗൽപാടിയിലെ പെട്രോൾ പമ്പിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സംഘടിപ്പിച്ച ശുചിത്വ പക്ഷാചരണവും വൃക്ഷത്തൈ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഷിറിയ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. പരിപാടിയുടെ ഭാഗമായി നൽകിയ വൃക്ഷത്തൈകൾ ഏറ്റുവാങ്ങാനെത്തിയ കുട്ടികളോട്, ആ തൈകൾക്ക് സ്വന്തം അമ്മമാരുടെ പേരിട്ട് വിളിക്കണമെന്നും അവയെ സ്വന്തം അമ്മയെപ്പോലെ തന്നെ നന്നായി പരിപാലിക്കണമെന്നും അദ്ദേഹം സ്നേഹത്തോടെ ഓർമ്മിപ്പിച്ചു. കുട്ടികളോട് അമ്മമാരുടെ പേര് ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം തൈകൾ കൈമാറിയത്.

ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾക്ക് പുറമെ പരിസ്ഥിതി സൗഹൃദപരമായ സ്റ്റീൽ വെള്ളക്കുപ്പികളും വിതരണം ചെയ്തു. എം.ആർ.പി.എൽ. എം.ഡി. ശ്യാംപ്രസാദ് കാമത്ത് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *