കാസർകോട്: മുപ്പത്തിമൂന്നാമത് കാസർകോട് ജില്ലാ സാഹിത്യോത്സവിന് സീതാംഗോളിയിൽ പ്രൗഢോജ്ജ്വല സമാപ്തി. ജൂലൈ ഒന്ന് മുതൽ വിവിധ സാംസ്കാരിക പരിപാടികളും മത്സരങ്ങളുമായി ഉത്സവ പ്രതീതിയിൽ നടന്ന സാഹിത്യോത്സവിലാണ് 786 പോയിന്റോടെ ഉദുമ ഡിവിഷൻ ചാമ്പ്യന്മാരായത്. മികച്ച പ്രകടനം കാഴ്ചവെച്ച മുള്ളേരിയ ഡിവിഷൻ 589 പോയിന്റ് നേടി രണ്ടാം സ്ഥാനവും, വെറും ഒരു പോയിന്റ് വ്യത്യാസത്തിൽ (588 പോയിന്റ്) മഞ്ചേശ്വരം ഡിവിഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങൾക്ക് ശേഷം നടന്ന പ്രൗഢമായ സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കാസർകോട് ജില്ലാ പ്രസിഡൻ്റ് റഈസ് മുഈനിയുടെ അധ്യക്ഷതയിലായിരുന്നു പരിപാടി. എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ ചടങ്ങിൽ പ്രമേയ പ്രഭാഷണം നടത്തി. വിദ്യാർത്ഥികളിലും യുവജനങ്ങളിലും സാംസ്കാരികവും സാഹിത്യപരവുമായ അവബോധം വളർത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷകർ ചടങ്ങിൽ ഓർമ്മിപ്പിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, സയ്യിദ് ജലാലുദ്ദീൻ തങ്ങൾ മള്ഹർ, സയ്യിദ് ജബ്ബാർ തങ്ങൾ, മുഹമ്മദ് സഖാഫി പാത്തൂർ, ജമാൽ സഖാഫി പെർവാഡ്, അബ്ദുൽ റഹമാൻ അഹ്സനി, ബഷീർ മങ്കയം, സയ്യിദ് ത്വൽഹത്ത് തങ്ങൾ, നടുബയൽ ഹാജി, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ തുടങ്ങിയ പ്രമുഖർ സമാപന സംഗമത്തിന് സാന്നിധ്യമരുളി.
കൂടാതെ സിദ്ദിഖ് സഖാഫി ബായാർ, അബ്ബാസ് സഖാഫി മൺമേ, ഉമർ സഖാഫി കർണൂർ, ബഷീർ പുളിക്കർ, മുഹമ്മദ് സഖാഫി കുട്ട്യാളം, മൂസ സഖാഫി കളത്തൂർ, ഖാദർ സഖാഫി മൊഗ്രാൽ, സിദ്ദിഖ് സഖാഫി ഉറുമി, ഉമർ മാഹിൻ, മുഹമ്മദ് പുണ്ടൂർ, റസാഖ് ഹാജി അറഫ, സിദ്ദിഖ് ഹനീഫി, അഷറഫ് കർളെ തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പ്രവർത്തകരും സമാപന പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി അണിനിരന്ന എല്ലാവർക്കും സംഘാടക സമിതി നന്ദി അറിയിച്ചു.














Leave a Reply