ബി.എം.എസ് കാസർകോട് മുൻസിപ്പൽ കമ്മിറ്റി സമ്മേളനം നടന്നു; എ. കേശവ പ്രസിഡന്റ്, മനോജ് അണങ്കൂർ സെക്രട്ടറി

കാസർകോട്: ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്) കാസർകോട് മുൻസിപ്പൽ കമ്മിറ്റി സമ്മേളനം പ്രൗഢമായി നടന്നു. കാസർകോട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന സമ്മേളനം ബി.എം.എസ് കാസർകോട് മേഖല പ്രസിഡന്റ് ബാലകൃഷ്ണ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കെ. കമലാക്ഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ഉപാധ്യക്ഷൻ അനിൽ ബി. നായർ മുഖ്യപ്രഭാഷണം നടത്തി.

സമ്മേളനത്തിൽ വെച്ച് കലാ-കായിക-വിദ്യാഭ്യാസ രംഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു. ആദ്‌വി ബി.എസ് വന്ദേമാതര ഗീതവും ബാബുമോൻ ചെങ്കള മസ്ദൂർ ഗീതവും ആലപിച്ചു. ബി.എം.എസ് മുൻസിപ്പൽ ജോയിന്റ് സെക്രട്ടറി കെ. സൗമ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഗുരുദാസ് സംഘടന ചർച്ച നിയന്ത്രിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്ര കോട്ടക്കണി സമാരോപ് പ്രസംഗം നടത്തി.

ചടങ്ങിൽ മധുർ പഞ്ചായത്ത് അംഗം വസന്ത അയ്യപ്പ നഗർ, നഗരസഭ കൗൺസിലർമാരായ കെ.ആർ. ഹരീഷ്, കെ. രേഷ്മ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. മനോജ് സ്വാഗതവും കെ. അരുൺ നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു:

  • പ്രസിഡന്റ്: എ. കേശവ
  • വൈസ് പ്രസിഡന്റുമാർ: കമലാക്ഷ, വീണ നെല്ലിക്കുന്ന്, ചിത്ര ഗംഗാധര, മോഹൻദാസ് കൊറക്കോട്
  • സെക്രട്ടറി: മനോജ് അണങ്ങൂർ
  • ജോയിന്റ് സെക്രട്ടറിമാർ: പ്രസാദ്, വിനിൽ, സൗമ്യ, രമേശ് കടപ്പുറം
  • ഖജാൻജി: കെ. അരുൺ
  • കമ്മിറ്റി അംഗങ്ങൾ: അശോക്, ആദർശ്, പ്രമീള ബീരന്ത്ബയിൽ, സ്വാതി കൊറക്കോട്, ഗോപാൽ നെല്ലിക്കുന്ന്, നവീൻ, ഗിരീഷ്, ജനാർദ്ദനൻ കടപ്പുറം.

Leave a Reply

Your email address will not be published. Required fields are marked *