കുമ്പളയിൽ ഡെങ്കിപ്പനി ബാധിച്ച് 22 കാരി മരിച്ചു; മരണം മംഗളൂരുവിലെ ആശുപത്രിയിൽ

കാസർകോട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. കുമ്പള ആരിക്കാടി ജോഡ്‌കുഴിയിലെ മാധവന്റെയും സന്ധ്യയുടെയും മകൾ പയസ്വിനി (22) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്.

ഡെങ്കിപ്പനിയെ തുടർന്ന് ന്യൂമോണിയ കൂടി ബാധിച്ചതോടെയാണ് പയസ്വിനിയെ രണ്ടുദിവസം മുമ്പ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാവുകയും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു.

ആശുപത്രി നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച വൈകിട്ടോടെ തന്നെ മൃതദേഹം ആരിക്കാടിയിലെ വീട്ടിലെത്തിച്ചു. സുഹാൻ, യജ്‌നേഷ് എന്നിവർ പയസ്വിനിയുടെ സഹോദരങ്ങളാണ്. ജില്ലയിൽ പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *