മൊഗ്രാൽ പുത്തൂർ സ്കൂളിലെ പ്രതിഭകൾക്ക് സ്നേഹസമ്മാനവുമായി മെമ്പർ മാഷിദ മുഹമ്മദ്

മൊഗ്രാൽപുത്തൂർ: പഠനത്തോടൊപ്പം പാഠ്യേതര കാര്യങ്ങളിലും വിവിധ മത്സരങ്ങളിലും മികച്ച വിജയം കൈവരിക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്നേഹസമ്മാനവുമായി വാർഡ് മെമ്പറും മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ മാഷിദ മുഹമ്മദ് സ്കൂളിലെത്തി.

മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ എൽ.പി, യു.പി വിഭാഗങ്ങളിലെ പ്രതിഭകൾക്ക് നൽകുന്നതിനായാണ് ജനകീയ പ്രതിനിധിയായ മാഷിദ മുഹമ്മദ് സമ്മാനങ്ങളുമായെത്തിയത്. വിദ്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് സീനിയർ അസിസ്റ്റൻ്റ് പ്രീതി ടീച്ചർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെയും നേട്ടങ്ങളെയും ജനപ്രതിനിധികൾ നേരിട്ടെത്തി അഭിനന്ദിക്കുന്നത് കുട്ടികൾക്ക് വലിയ പ്രചോദനമാകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ മാഹിൻ കുന്നിൽ, ഹാരിസ് ഖത്തർ എന്നിവരും അധ്യാപകരായ ഷഹ്സിൽ, മാജിദ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *