ദുബായ്: മുസ്ലിം ലീഗ് നേതാവും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർളയ്ക്ക് ദുബായിലെ സഹൃദയ കൂട്ടായ്മ സ്വീകരണം നൽകി. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തെ ആദരിക്കുന്നതിനായി ദേരയിലെ ബൈത്തുൽ ബദറിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിൽ ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ സെക്രട്ടറി സി.എ. ബഷീർ പള്ളിക്കര അഷ്റഫ് കർളയ്ക്ക് ഉപഹാരം സമർപ്പിച്ചു.
ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ് ഇബ്രാഹിം ബെരിക്ക, ദുബായ് കെ.എം.സി.സി കാസർകോട് മണ്ഡലം പ്രസിഡണ്ട് ഫൈസൽ പട്ടേൽ, മണ്ഡലം ഭാരവാഹികളായ സുഹൈൽ കോപ്പ, തൽഹത്ത് തളങ്കര തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. പ്രവാസലോകത്തെ സാമൂഹിക കൂട്ടായ്മകളുടെ പ്രാധാന്യത്തെയും കാസർകോടിന്റെ വികസന കാഴ്ച്ചപ്പാടുകളെയും കുറിച്ച് ചടങ്ങിൽ നേതാക്കൾ സംസാരിച്ചു.












Leave a Reply