ബോവിക്കാനം: യുഗപ്രഭാവനായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ശ്രീകൃഷ്ണജയന്തി മുളിയാർ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. ആഘോഷങ്ങളുടെ വൻ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം ബോവിക്കാനം സൗപർണിക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മുളിയാർ ബാലഗോകുലം അധ്യക്ഷൻ മധുസൂദനൻ ചിപ്ലിക്കയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രാഷ്ട്രീയ സ്വയംസേവക സംഘം കറഡുക്ക ഖണ്ഡ് സേവാ പ്രമുഖ് ഗണേഷ് അഡൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കരുണാകരൻ മാസ്റ്റർ, ബാലഗോകുലം കാസർഗോഡ് ഗോകുല ജില്ലാ കാര്യാദർശി ദിനേഷ്, ബാലഗോകുലം താലൂക്ക് കാര്യദർശി അനുരുദ്ധ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബാലഗോകുലം സെക്രട്ടറി മനോജ് കുമാർ എം.സി സ്വാഗതവും, സുരേഷ് നരിക്കോൽ നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ:
ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്നവരെ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.
- പ്രസിഡന്റ്: ശ്രീ ഗോപാലകൃഷ്ണ ഭട്ട് (റിട്ടയേർഡ് ഐ.എ.എസ്)
- ജനറൽ സെക്രട്ടറി: സുരേഷ് നേരികോൾ
- ട്രഷറർ: ബാലകൃഷ്ണൻ കോട്ടൂർ
- ആഘോഷ പ്രമുഖ്: രഞ്ജിത്ത് അമ്മങ്കോട്












Leave a Reply