ബി.എം.എസ് ചെങ്കള പഞ്ചായത്ത് സമ്മേളനം നടന്നു; ക്ഷേമനിധി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം

ചെർക്കള: കേരളത്തിൽ മാറിമാറി ഭരിക്കുന്ന ഇടത് വലത് സർക്കാറുകൾ തൊഴിലാളികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ഭാരതീയ മസ്ദൂർ സംഘം (BMS). ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും യഥാസമയം നൽകാനുള്ള നടപടികൾ കേരള സർക്കാർ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് ബി.എം.എസ് ചെങ്കള പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.ജി.ഒ സംഘ് (BMS) കാസർകോട് ജില്ലാ ഉപാധ്യക്ഷൻ രാജേഷ് നെക്രാജെയാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. ബി.എം.എസ് ചെങ്കള പഞ്ചായത്ത് അധ്യക്ഷ ചിത്രകല മാവിനകട്ട സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

ഭാരതീയ മസ്ദൂർ സംഘം കാസർകോട് മേഖല സെക്രട്ടറി ബാബുമോൻ ചെങ്കള, നിർമ്മാണ തൊഴിലാളി സംഘ് (BMS) ജില്ലാ ഉപാധ്യക്ഷൻ ഭരതൻ കെ.കെ പുറം എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി ബാബു സമരോപ് പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

അടുത്ത മൂന്ന് വർഷത്തേക്കുള്ള ചെങ്കള പഞ്ചായത്ത് ഭാരവാഹികളായി താഴെ പറയുന്നവരെ സമ്മേളനം തിരഞ്ഞെടുത്തു:

  • പ്രസിഡന്റ്: പ്രജിത്ത് മാളങ്കൈ
  • വൈസ് പ്രസിഡന്റുമാർ: യശോദാ ചൂരിപ്പള്ളം, ചിത്രകല മാവിനക്കട്ട, നന്ദേഷ് പുണ്ടൂർ
  • സെക്രട്ടറി: അവിനാശ് മാവിനക്കട്ട
  • ജോയിന്റ് സെക്രട്ടറിമാർ: രഞ്ജിത്ത് ചെർക്കള, അനിത ചൂലിപ്പള്ളം, ഭരതൻ കെ.കെ പുറം
  • ഖജാൻജി: ഗിരീഷ് പുണ്ടൂർ

ഇവർക്ക് പുറമെ ഏഴംഗ കമ്മിറ്റിയെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

പ്രതിഭകളെ ആദരിച്ചു

സമ്മേളനത്തോടനുബന്ധിച്ച് സാമൂഹിക, സാംസ്കാരിക, കലാകായിക, വിദ്യാഭ്യാസ മേഖലകളിൽ മികച്ച കഴിവ് തെളിയിച്ച വ്യക്തികളെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.

ബി.എം.എസ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് ചെർക്കള സ്വാഗതവും, പ്രദീപ് പുണ്ടൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *