സമസ്തയുടെ സന്ദേശം കാത്തുസൂക്ഷിക്കുന്ന വിദ്യാർത്ഥി സമൂഹമാവുക: സയ്യിദ് ഹുസൈൻ തങ്ങൾ

ചട്ടഞ്ചാൽ: സമസ്തയുടെ സന്ദേശ വാഹകരായി നാനോന്മുഖ മേഖലകളിൽ സക്രിയമായ ഇടപെടലുകൾ നടത്തുന്ന ഒരു വിദ്യാർത്ഥി സമൂഹമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് എം.ഐ.സി (Malabar Islamic Complex) ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ പ്രസ്താവിച്ചു. സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്സിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മൂല്യങ്ങൾ മുറുകെപ്പിടിച്ച് സമൂഹത്തിന് നന്മ ചെയ്യാൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ദാറുൽ ഇർഷാദ് അക്കാദമി പ്രിൻസിപ്പാൾ ഇർഷാദ് ഹുദവി നടുവിൽ അധ്യക്ഷത വഹിച്ചു. വർക്കിങ് കമ്മിറ്റി അംഗം അബ്ബാസ് ഹാജി കുന്നിൽ, അഡ്മിൻ ഇൻ ചാർജ് ശംസുദ്ധീൻ ഹുദവി, പി.ആർ.ഓ അനസ് ഹുദവി, ഹകീം ഹുദവി, സയ്യിദ് ജമാൽ വാഫി, സയ്യിദ് ജാഫർ സ്വാദിഖ് ഹുദവി, സാജിദ് കുമ്പഡാജെ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. സമസ്തയുടെ ചരിത്രവും ദൗത്യവും വ്യക്തമാക്കുന്ന വിവിധ പരിപാടികളും ഇതിന്റെ ഭാഗമായി ക്യാമ്പസിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *