വാഹന അപകടത്തിൽ മരണപ്പെട്ട ആസ്ക് ആലംപാടി മുൻ പ്രസിഡന്റ് റഫീഖിനെ അനുസ്മരിച്ചു

ആലംപാടി: കഴിഞ്ഞദിവസം വാഹന അപകടത്തിൽ ദാരുണമായി മരണപ്പെട്ട ആലംപാടി സ്വദേശിയും ആസ്ക് ആലംപാടി മുൻ പ്രസിഡന്റുമായ റഫീഖിന്റെ അനുസ്മരണ യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. ആസ്ക് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു.

ആസ്ക് ആലംപാടി പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ആസ്ക് ജി.സി.സി മുൻ പ്രസിഡന്റ് ഇബ്രാഹിം മിഹ്റാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണികണ്ഠൻ, മുൻ പ്രസിഡന്റുമാരായ മുസ്തഫ ഇ.എ, ആസിഫ് ബി.എ, സിദ്ദീഖ് എം, മുൻ ജനറൽ സെക്രട്ടറി ഷെരീഫ് ബാചാസ്, ജി.സി.സി അംഗം കാദർ ബാവ, ക്ലബ്ബ് അംഗം സിദ്ദീഖ് ബിസ്മില്ല എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. റഫീഖിന്റെ വേർപാട് ക്ലബ്ബിനും നാടിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഭാരവാഹികൾ അനുസ്മരിച്ചു.

ചടങ്ങിൽ ഹനീഫ നാൽത്തടുക്ക പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ആസ്ക് ജനറൽ സെക്രട്ടറി ഹവാസ് സ്വാഗതവും, സെക്രട്ടറി ബച്ചി പെർള നന്ദിയും പറഞ്ഞു. മറ്റ് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ക്ലബ്ബ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *