കാസർകോട്: സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖ് (32) ആണ് തിങ്കളാഴ്‌ച രാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. ഇരിയയിലെ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഫാറൂഖ് സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. ഇരിയ പള്ളിക്ക് മുൻവശത്തു വെച്ച് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമായി സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാറൂഖിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ ജീവൻ രക്ഷിക്കാനായില്ല.













Leave a Reply