കാസർകോട്: ബസിൽ യാത്രക്കാരിക്ക് നഷ്ടപ്പെട്ട ഒരു പവനിലധികം വരുന്ന സ്വർണാഭരണം സുരക്ഷിതമായി തിരികെ നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ മാതൃകയായി. ബളാൽ – മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സ്വർണാഭരണം കളഞ്ഞുകിട്ടിയത്. ആനക്കൽ സ്വദേശിനിയുടേതായിരുന്നു നഷ്ടപ്പെട്ട ഈ ആഭരണം.
ബസിൽ നിന്നും സ്വർണം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവറും കണ്ടക്ടറും വിവരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് ആഭരണത്തിന്റെ യഥാർത്ഥ ഉടമസ്ഥയെ കണ്ടെത്തുകയും, അവർ പയ്യന്നൂരിലേക്ക് വരുന്ന വഴിയിൽ വെച്ച് സ്വർണാഭരണം സുരക്ഷിതമായി കൈമാറുകയും ചെയ്തു.
ആത്മാർത്ഥതയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിച്ച് കെ.എസ്.ആർ.ടി.സി.യുടെ യശസ്സ് ഉയർത്തിയ ബസ് ഡ്രൈവർ ശ്രീ. എം. എസ്. അബ്ദുൾ ജലീൽ, കണ്ടക്ടർ ശ്രീ. ടി. അനീഷ്‌കുമാർ എന്നിവരെ സോഷ്യൽ മീഡിയയിലും പൊതുജനങ്ങൾക്കിടയിലും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ജീവനക്കാരുടെ ഈ മാതൃകാപരമായ പ്രവർത്തി വകുപ്പിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.













Leave a Reply