മംഗളൂരു: എക്കൂറിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാസർഗോഡ് വൊർക്കാടി സ്വദേശിയായ യുവാവ് മരിച്ചു. ബാക്രബയൽ പാത്തൂർ സ്വദേശി സി.കെ. സുധീഷ് (26) ആണ് മരിച്ചത്.
ഇന്ന് (ഞായറാഴ്ച) രാവിലെ എക്കൂർ റെയിൽവേ മേൽപ്പാലത്തിന് മുകളിലായിരുന്നു അപകടം സംഭവിച്ചത്. വീട്ടിൽ നിന്നും ജോലിസ്ഥലമായ മംഗളൂരുവിലേക്ക് പോകുന്നതിനിടയിലാണ് സുധീഷ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മംഗളൂരു കങ്കനാടിയിൽ എസി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.
ചന്ദ്രഹാസ – ശൈലജ ദമ്പതികളുടെ മകനാണ്. സുധീപ്, സാനിയ എന്നിവർ സഹോദരങ്ങളാണ്. അപകട വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് സ്ഥലത്തും ആശുപത്രിയിലുമായി തടിച്ചുകൂടിയത്. തുടർന്ന് മുടിപ്പുവിൽ നടന്ന സംസ്കാര ചടങ്ങുകളിൽ നാട്ടുകാരും ബന്ധുക്കളുമടക്കം വൻ ജനാവലി പങ്കെടുത്തു.












Leave a Reply