വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

കാസർഗോഡ്: കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. കോലായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.വി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

കേരളത്തെ സമ്പൂർണ്ണ സാക്ഷരതയിലേക്ക് നയിച്ചതിൽ പി.എൻ. പണിക്കരുടെ ജീവിതയാത്രയ്ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലുടനീളം കാൽനടയായി സഞ്ചരിച്ച്, ഗ്രാമങ്ങൾ തോറും വായനശാലകൾ സ്ഥാപിക്കാൻ അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. “ഗ്രാമങ്ങൾ തോറും വായനശാലകൾ” എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കിയതിലൂടെ അദ്ദേഹം കൊളുത്തിവെച്ച വായനാസംസ്കാരമാണ് പ്രബുദ്ധ കേരളത്തിന് അടിത്തറ പാകിയതെന്നും ഉദ്ഘാടകൻ വിശദീകരിച്ചു.

ചടങ്ങിൽ പ്രമുഖ സാംസ്‌കാരിക-സാമൂഹിക പ്രവർത്തകർ സംസാരിച്ചു. സ്‌കാനിയ ബെദിര, ഹസൈനാർ തോട്ടുംഭാഗം, സി.എൽ. ഹമീദ്, ഹനീഫ് ബദ്രിയ ചൗക്കി, ആബിദ എം., സുലേഖ മാഹിൻ, എം.എ.എച്ച്. മഹ്‌മൂദ്, മുഹമ്മദ് ഈച്ചിലങ്കാൽ, കരീം ചൗക്കി തുടങ്ങിയവർ ആശംസകൾ നേർന്നു.

വായനപക്ഷാചരണത്തിന്റെ ഭാഗമായി ബാലവേദി കൂട്ടുകാർക്കായി കോലായ് ലൈബ്രറി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. വായനശാലാ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *