ബോക്സിങ്: കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന നേട്ടം; സിയോനയ്ക്ക് സ്വർണം

കാഞ്ഞങ്ങാട്: തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്വർണവും വെങ്കലവും.

മത്സരത്തിൽ തിളക്കമാർന്ന പ്രകടനത്തോടെ സിയോന സിനോജ് സ്വർണം സ്വന്തമാക്കി. 65 കിലോ വിഭാഗത്തിലാണ് സിയോനയുടെ ഈ നേട്ടം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ സിയോന, ഷിനോജ് തോമസിന്റെയും എം.ജെ. സോണിയയുടെയും മകളാണ്. ഈ മാസം 22-ന് പഞ്ചാബിൽ വെച്ച് നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സിയോന മത്സരിക്കും.

മറ്റ് വിഭാഗങ്ങളിൽ മത്സരിച്ച ദുർഗ സ്കൂളിലെ തന്നെ വിദ്യാർത്ഥിനികളായ ജനീന ജിൻസൺ (55 കിലോ വിഭാഗം), രിതിക സുനിൽ (33 കിലോ വിഭാഗം) എന്നിവർ വെങ്കല മെഡലുകളും കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി. കെ.ജെ. സെബാസ്റ്റ്യൻ, അജയകുമാർ നെല്ലിക്കാട്ട്, നാരായണൻ കുട്ടി മാവുക്കാൽ എന്നിവരാണ് ഈ മിടുക്കികളെ വിജയത്തിലേക്ക് നയിച്ച പരിശീലകർ.

Leave a Reply

Your email address will not be published. Required fields are marked *