ബോവിക്കാനം: മദ്യപിച്ച്, ചാറ്റൽമഴയിൽ അതിവേഗത്തിൽ ഓടിച്ച ചരക്കുവാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. ബോവിക്കാനം-കാനത്തൂർ റോഡിൽ ബാവിക്കര റോഡ് ജങ്ഷന് സമീപത്തെ വളവിലാണ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ അപകടമുണ്ടായത്.
കർണാടകയിൽ നിന്നും ബന്തടുക്ക, കുറ്റിക്കോൽ വഴി കാസർകോട്ടേക്ക് സാധനങ്ങളുമായി വരികയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. രാവിലെ പ്രദേശത്ത് ചാറ്റൽമഴയുണ്ടായിരുന്നു. ഈ സമയത്ത് വളവിൽ വെച്ച് അതിവേഗത്തിലായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനത്തിൽ ഡ്രൈവറായ കർണാടക മൂടുബിദ്രി ഗണ്ടക്കട്ട സ്വദേശി കെ. സിദ്ദിഖും (36), അദ്ദേഹത്തിന്റെ സഹായിയുമാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. മദ്യപിച്ച് അപകടം വരുത്തുംവിധം വാഹനമോടിച്ചതിന് ഡ്രൈവർ കെ. സിദ്ദിഖിന്റെ പേരിൽ ആദൂർ പോലീസ് കേസെടുത്തിട്ടുണ്ട്.












Leave a Reply