തിരുവനന്തപുരം: പ്രണയിച്ച് വഞ്ചിച്ച മലയാളിയായ കാമുകനെ തേടി കേരളത്തിലെത്തിയ വിദേശ വനിത തിരുവനന്തപുരത്ത് അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ശ്രീലങ്കൻ സ്വദേശിനിയായ യുവതിയാണ് കഠിനംകുളം സ്വദേശിയായ നജീം എന്ന യുവാവിനെ അന്വേഷിച്ച് തലസ്ഥാനത്ത് എത്തിയത്. അൻപതിലധികം പാരസെറ്റമോൾ ഗുളികകൾ ഉള്ളിൽച്ചെന്ന യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രണയവും വഞ്ചനയും അബുദാബിയിൽ അബുദാബിയിലെ ഒരു മാളിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് നജീമും ശ്രീലങ്കൻ യുവതിയും പ്രണയത്തിലാകുന്നത്. നജീം വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചായിരുന്നു പ്രണയം. ഇതിനിടെ യുവതി ഗർഭിണിയായതോടെ നജീം ഇവരെ ഒഴുവാക്കി നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു.
മൂന്ന് മാസത്തിനിടെ മൂന്ന് തവണ കേരളത്തിൽ നജീമിനെ തിരഞ്ഞ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണയാണ് യുവതി കേരളത്തിലെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ആദ്യമായി എത്തിയപ്പോൾ പോത്തൻകോട്ടെ ഒരു വാടകവീട്ടിൽ താമസിപ്പിച്ച് നജീം ഇവരുടെ ഗർഭഛിദ്രം നടത്തിച്ചു. പിന്നീട് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ശ്രീലങ്കയിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാൽ നജീം ഫോൺ എടുക്കാതായതോടെ മേയ് മാസത്തിൽ വീണ്ടും യുവതി തിരുവനന്തപുരത്തെത്തി. അന്ന് പോലീസ് ഇടപെട്ട് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ഒടുവിൽ ജീവനൊടുക്കാൻ ശ്രമം കഴിഞ്ഞ ദിവസമാണ് യുവതി മൂന്നാമതും നജീമിനെ തേടി തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ നജീമോ ബന്ധുക്കളോ ഇവരെ കാണാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, നജീമിന്റെ ഭാര്യ യുവതിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ പൂർണ്ണമായും ഒറ്റപ്പെട്ട യുവതി, ഇന്ന് രാവിലെ 9 മണിക്ക് ശ്രീലങ്കയിലേക്ക് തിരികെ പോകാനിരിക്കെയാണ് അൻപതിലധികം പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















Leave a Reply