മഞ്ചേശ്വരത്ത് പാളത്തിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ; ഗുഡ്‌സ് ട്രെയിനും പാസഞ്ചറും തട്ടി യുവാക്കൾ മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന രണ്ട് വ്യത്യസ്ത റെയിൽവേ അപകടങ്ങളിൽ രണ്ട് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് സ്വദേശി ഉമേശ് (40), മഞ്ചേശ്വരം കിർത്തേശ്വരം റോഡിൽ താമസിക്കുന്ന മനീഷ് (28) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ആദ്യ അപകടം സംഭവിച്ചത്. വൈകിട്ട് ആറ് മണിയോടെ കാസർകോട് ഭാഗത്തുനിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് തീവണ്ടി മഞ്ചേശ്വരം റെയിൽവേ പാലത്തിൽ വെച്ച് ഉമേശിനെ തട്ടുകയായിരുന്നു. മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ കൊമാറ-ശ്രീലക്ഷ്മി ദമ്പതികളുടെ മകനാണ് മരിച്ച ഉമേശ്. താരയാണ് ഭാര്യ.

ഈ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് മഞ്ചേശ്വരത്ത് നിന്നും രണ്ടാമത്തെ ദുരന്തവാർത്തയും പുറത്തുവന്നത്. രാത്രി 8.45 ഓടെ മഞ്ചേശ്വരം റെയിൽ പാളത്തിൽ വെച്ച് പാസഞ്ചർ തീവണ്ടി തട്ടിയാണ് മനീഷ് മരണപ്പെട്ടത്. മഞ്ചേശ്വരം കിർത്തേശ്വരം റോഡിലെ ധർമ്മേന്ദ്രന്റെ മകനാണ് മനീഷ്.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ മഞ്ചേശ്വരത്തുണ്ടായ രണ്ട് ദാരുണ മരണങ്ങളുടെ ഞെട്ടലിലാണ് പ്രദേശം. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *