എൽ.ജി.എം.എൽ സംസ്ഥാന സെക്രട്ടറി അഷ്‌റഫ്‌ കർളയ്ക്ക് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗിന്റെ അനുമോദനം

മഞ്ചേശ്വരം: ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (LGML) സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് ദേശീയ സമിതി അംഗവുമായ അഷ്റഫ് കർളയെ മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. മഞ്ചേശ്വരം എ.കെ ഗാർഡനിൽ വെച്ച് നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകിയത്.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് അസീസ് മരിക്ക അധ്യക്ഷത വഹിച്ച യോഗം കാസർകോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ടി.എ മൂസ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം നിയോജകമണ്ഡലം എം.എൽ.എ എ.കെ.എം അഷ്‌റഫ്‌, കാസർകോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയും മണ്ഡലം നിരീക്ഷകനുമായ ഹാരിസ് ചൂരി എന്നിവർ ചേർന്ന് അഷ്റഫ് കർളയെ ഷാൾ അണിയിച്ച് ആദരിച്ചു.

യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എം. അബ്ബാസ്, സയ്യിദ് ഹാദി തങ്ങൾ, ടി.എം ശുഹൈബ്, അബ്ദുല്ല മാധേരി, അബ്ദുല്ല മാളിക, എം.പി ഖാലിദ്, സിദ്ദീഖ് ഒളമഗർ, ഖാലിദ് ദുർഗപള്ളി, അസീസ് കളത്തൂർ, ബി.പി അബ്ദുൽ ഖാദർ, ഗോൾഡൻ അബ്ദുറഹ്മാൻ, ബഷീർ കനില, ബി.എൻ മുഹമ്മദലി, ഷാഹുൽ ഹമീദ് ബന്തിയോട്, അസീസ് കളായി, അബ്ദുല്ല കണ്ടത്തിൽ, അബൂബക്കർ പെരൂദന, ഹമീദ് മച്ചമ്പാടി, അസീസ് ഹാജി, യൂസഫ് ഉളുവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. യു.കെ സൈഫുള്ള തങ്ങൾ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *