നീലേശ്വരം കരുവാച്ചേരി ദേശീയപാതയില്‍ ഓടി കൊണ്ടിരുന്ന ലോറിയുടെ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞു

നീലേശ്വരം: കരുവാച്ചേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറി ടയർ പൊട്ടി തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 8:30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ലോറി ഡ്രൈവർ പാലക്കുന്ന് സ്വദേശി ഹനീഫക്ക് (56) പരിക്കേറ്റു.

പാലക്കാട് നിന്നും ഇളനീർ കയറ്റി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *