ശക്തമായ മഴ: കുണ്ടംകുഴിയിൽ റോഡിൽ വിള്ളൽ

കാസർകോട്: ജില്ലയിൽ പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കുണ്ടംകുഴി പെട്രോൾ പമ്പിന് സമീപത്തെ പ്രധാന റോഡിൽ വിള്ളൽ രൂപപ്പെട്ടു. റോഡിന്റെ ഒരു ഭാഗം വേർപെട്ട് താഴ്ന്ന രീതിയിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്.

കനത്ത മഴയിൽ റോഡിലൂടെ വെള്ളം കുത്തിയൊലിച്ചതാണ് ടാറിങ് തകരാൻ കാരണമായത്. നിലവിൽ വിള്ളലിലൂടെ ശക്തമായി ചെളി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഇത് റോഡിന്റെ അടിത്തറ വീണ്ടും ദുർബലമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

പ്രധാന പാതയിൽ വലിയ രീതിയിൽ വിള്ളൽ വീണതോടെ ഈ വഴി കടന്നുപോകുന്ന വാഹനങ്ങൾ വലിയ അപകടഭീഷണിയിലാണ്. രാത്രികാലങ്ങളിലും കനത്ത മഴയത്തും ഈ ഭാഗത്തെ തകരാർ പെട്ടെന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാൻ സാധ്യത കുറവാണ്. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് കൂടുതൽ ഇടിയാനുള്ള സാധ്യതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *