കുമ്പള: ദേശീയപാത ആരിക്കാടി ടോൾ പ്ലാസയിലെ കോൺക്രീറ്റ് കട്ടയിൽ ഇടിച്ച് ലോറിക്ക് ഗുരുതര കേടുപാടുകൾ സംഭവിച്ചു. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചതിൻ്റെ ആഘാതത്തിൽ ലോറിയുടെ മുൻവശത്തിൻ്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം നടന്നത്. ടോൾ ബൂത്തിൻ്റെ മധ്യത്തിലുള്ള ട്രാക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.













Leave a Reply