തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി ക്ഷാമം രൂക്ഷം. 10 ശതമാനം അധിക ഉല്പാദനം ഉറപ്പാക്കാന്‍ മൂന്നംഗ മേല്‍നോട്ട സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഹോട്ടലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. മെനുവില്‍ നിയന്ത്രണം നടപ്പിലാക്കണമെന്ന് ഭക്ഷണശാലകള്‍ക്ക് നാഷണല്‍ റസ്റ്റോറന്‍സ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്കി.
കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ഇന്ധനം ലാഭിക്കുന്ന രീതികള്‍ സ്വീകരിക്കണം, പാചക രീതിയില്‍ മാറ്റം വരുത്തണം എന്നിങ്ങനെയാണ് നിര്‍ദേശം.
ഗ്യാസിന് പകരമായി ഇലക്ട്രിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.














Leave a Reply