അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോടിനെ ഒഴിവാക്കരുത്; കേന്ദ്ര-കേരള സർക്കാരുകളോട് ആവശ്യപ്പെട്ട് ‘കെസെഫ്’

ദുബൈ: കേരളത്തിൽ വരാനിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോട് ജില്ലയെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കാസർകോട് എക്സ്പാട്രിയേറ്റ്സ് സോഷ്യോ ഇക്കണോമിക് ഫോറം (കെസെഫ്) ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വടക്കേയറ്റത്തുള്ള കാസർകോടിനെ വികസന പദ്ധതികളിൽ നിന്ന് ഒഴിവാക്കുന്നത് ഒരു തരത്തിലും നീതീകരിക്കാനാകാത്ത നടപടിയാണെന്നും, ഇതിനെതിരെ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ദുബായിൽ ചേർന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളത്തിന്റെ തെക്കൻ മേഖലയിൽ നിന്ന് വടക്കേ അറ്റം വരെയുള്ള അതിവേഗ റെയിൽ പദ്ധതിയാണ് ആദ്യം വിഭാവനം ചെയ്തിരുന്നത്. എന്നാൽ, പുതിയ നീക്കങ്ങളിൽ നിന്ന് കാസർകോടിനെ ഒഴിവാക്കുന്നത് ജില്ലയെ കേരളത്തിന്റെ മൊത്തത്തിലുള്ള വികസന കുതിപ്പിൽ നിന്ന് തന്നെ മാറ്റിനിർത്തുന്നതിന് തുല്യമാണെന്ന് കെസെഫ് ചൂണ്ടിക്കാട്ടി.

സംഘടന ചെയർമാൻ നിസാർ തളങ്കരയുടെ അധ്യക്ഷതയിൽ ദുബായിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജനറൽ മുരളീധരൻ നമ്പ്യാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.സി. ഹനീഫ് വാർഷിക കണക്കുകളും ഓഡിറ്റർ കെ.എം. അബ്ബാസ് ഓഡിറ്റ് റിപ്പോർട്ടും സമർപ്പിച്ചു. ഹുസൈൻ പടിഞ്ഞാർ വികസന പ്രമേയം അവതരിപ്പിച്ചപ്പോൾ ബാലകൃഷ്ണൻ തച്ചങ്ങാട് ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.സി. ഹനീഫ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു (2026-2028)

ജനറൽ ബോഡി യോഗത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. നിസാർ തളങ്കര ചെയർമാനായും, മുരളീധരൻ നമ്പ്യാർ സെക്രട്ടറി ജനറലായും, എം.സി. ഹനീഫ് ട്രഷററായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ:

  • വൈസ് ചെയർമാൻമാർ: കെ.എം. അബ്ബാസ്, രാജശേഖരൻ വെടിത്തറക്കാൽ, താഹിറലി പുറപ്പാട്, പവിത്രൻ നിട്ടൂർ, ദിവാകരൻ വേങ്ങയിൽ, മുഹമ്മദ് കുഞ്ഞി ചൗക്കി, ജബ്ബാർ ബൈദാല.
  • സെക്രട്ടറിമാർ: ഹുസൈൻ പടിഞ്ഞാർ, നിയാസ് ചേടിക്കമ്പനി, സുരേഷ് കാശി, സി.ബി. അസീസ്, ലോഹിതാക്ഷൻ കാലിക്കടവ്, സുബൈർ അബ്ദുല്ല.
  • ഓഡിറ്റർ: ബഷീർ കിന്നിങ്കാർ.

കാസർകോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനും റെയിൽവേ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾ ഉറപ്പാക്കാനും പ്രവാസ ലോകത്തുനിന്നുള്ള ശക്തമായ സമ്മർദ്ദവും ഇടപെടലുകളും വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *