കാസർഗോഡ്: ജില്ലയിലെ ചരിത്രപ്രസിദ്ധമായ കോട്ടകളെയും പൈതൃക ടൂറിസത്തെയും കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന “കാസർഗോഡ് ഫോർട്ട് റൈഡ് 2026” പൈതൃക സൈക്കിൾ യാത്ര മെയ് 31 ഞായറാഴ്ച നടക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) കാസർഗോഡ്, ജില്ലാ ഭരണകൂടം, കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയിലെ ചരിത്ര സ്മാരകങ്ങളായ കോട്ടകളുടെ സംരക്ഷണവും ടൂറിസം വികസനവും ലക്ഷ്യമിട്ടാണ് ഈ വിപുലമായ സൈക്കിൾ റാലി നടത്തുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായ സൈക്കിളിംഗ് പ്രചരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി വളർത്തുക എന്നിവയും റൈഡിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
ഹോസ്ദുർഗ് മുതൽ അരിക്കാടി വരെ; 70 കിലോമീറ്റർ പൈതൃക യാത്ര
മെയ് 31 ഞായറാഴ്ച രാവിലെ 6 മണിക്ക് ഹോസ്ദുർഗ് കോട്ടയിൽ നിന്നും റാലി പ്രയാണം ആരംഭിക്കും. തുടർന്ന് കാസർഗോഡിന്റെ ചരിത്ര പൈതൃകത്തിന്റെ പ്രതീകങ്ങളായ ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, പൊവ്വൽ കോട്ട എന്നിവ കടന്ന് 70 കിലോമീറ്റർ സഞ്ചരിച്ച് അരിക്കാടി കോട്ടയിൽ യാത്ര സമാപിക്കും. കാസർഗോഡ് ജില്ലാ കളക്ടറും ഈ പൈതൃക യാത്രയുടെ ഭാഗമാകും.
ശ്രദ്ധിക്കുക: പങ്കെടുക്കുന്നവർ സ്വന്തം സൈക്കിളും സുരക്ഷാ ഉപകരണങ്ങളും കരുതേണ്ടതാണ്. റൈഡിൽ ഹെൽമെറ്റ് നിർബന്ധമാണ്.
രജിസ്ട്രേഷൻ വിവരങ്ങൾ
പരിമിതമായ സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. താൽപര്യമുള്ള റൈഡർമാർ DTPC കാസർഗോഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.dtpckasaragod.com വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
- DTPC കാസർഗോഡ് ഫോൺ: 8547162677, 9495672162












Leave a Reply