മാങ്ങാട് അണിഞ്ഞയിൽ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കായലിങ്കാലിലെ മാധവിയുടെ മകൻ പി മധുസൂദനന് (47) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അണിഞ്ഞയിലെ വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മധുസൂദനനെ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ മേൽപറമ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുധാകരൻ, ബേബി, ബിന്ദു എന്നിവരാണ് സഹോദരങ്ങൾ.
അണിഞ്ഞയിൽ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി













Leave a Reply