കോട്ടയം: ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു എന്നാരോപിച്ച് കോട്ടയത്ത് ഓട്ടോ ഡ്രൈവർക്ക് നേരെ ക്രൂരമായ ആക്രമണം. മർദ്ദനത്തിൽ ഓട്ടോ ഡ്രൈവറുടെ വലതുകാൽ ബൈക്ക് യാത്രികർ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു. മറവൻതുരുത്ത് ഇലവുംപറമ്പിൽ ഇ.ആർ. അരുണിനാണ് (30) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. അരുണിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം മറവൻതുരുത്ത് പഞ്ചായത്ത് ജംക്ഷനിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പാലാംകടവിൽ നിന്നു മറവൻതുരുത്തിലേക്ക് വന്ന അരുൺ, പഞ്ചായത്ത് ജംക്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് വാഹനം തിരിക്കുന്നതിനിടെയാണ് പിന്നാലെ സ്കൂട്ടറിൽ എത്തിയ യുവാക്കൾ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ഇൻഡിക്കേറ്റർ ഇടാതെയാണ് ഓട്ടോ തിരിച്ചതെന്ന് ആരോപിച്ചായിരുന്നു അക്രമം. തർക്കത്തിനിടെ യുവാക്കൾ ഹെൽമറ്റ് ഉപയോഗിച്ച് അരുണിന്റെ വലതുകാലിൽ ശക്തമായി അടിക്കുകയായിരുന്നു.
സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ ചുങ്കം സ്വദേശികളായ വാഴത്തറയിൽ ഫിറോസ് (19), കണ്ടത്തിപ്പറമ്പിൽ ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. ആശുപത്രിയിൽ കഴിയുന്ന അരുണിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
ഇൻഡിക്കേറ്റർ ഇട്ടില്ലെന്ന് ആരോപണം; കോട്ടയത്ത് ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമറ്റ് കൊണ്ട് തല്ലിയൊടിച്ചു















Leave a Reply