കോഴിക്കോട്: വ്യക്തവും വായിക്കാന്‍ കഴിയുന്നതുമായ പ്രിസ്‌ക്രിപ്ഷന്‍ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മാര്‍ഗനിര്‍ദ്ദേശം ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ചെറൂപ്പ ഹെല്‍ത്ത് യൂണിറ്റില്‍ വ്യക്തമല്ലാത്ത പ്രിസ്‌ക്രിപ്ഷന്‍ കാരണം മരുന്ന് മാറി നല്‍കി വയോധികന്‍ അപകടാവസ്ഥയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ ഡി എം ഒയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം പരാതിക്കാര്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്കും ചികിത്സാ ചെലവുകള്‍ക്കും മതിയായതും നീതിപൂര്‍വ്വമായതുമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരന് തുടര്‍ചികിത്സ ആവശ്യമാണെങ്കില്‍ അത് സൗജന്യമായി നല്‍കണം. അല്ലാത്തപക്ഷം അത് പരാതിക്കാരനെതിരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാനിന്നും ഉത്തരവില്‍ പറയുന്നു.















Leave a Reply