ജപ്തിയുണ്ടാകില്ല; M K മുനീറിന്റെ വായ്പ അടച്ചുതീര്‍ത്ത് മുസ്ലിം ലീഗ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വായ്പ അടച്ച് തീര്‍ത്ത് മുസ്ലിം ലീഗ്. 48 ലക്ഷം രൂപയുടെ വായ്പയാണ് പാര്‍ട്ടി അടച്ചുതീര്‍ത്തത്. കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് പണം അടച്ചത്. ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കിയത്. ഇന്ന് രാവിലെ 10.30 ഓടെയാണ് കടം അടച്ച് തീര്‍പ്പാക്കിത്. പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞതായും മുനീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനല്‍കിയതായും ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *