17-ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം

മൊഗ്രാല്‍ പുത്തൂര്‍ :17-ാം വാര്‍ഡ് മുസ്ലിം ലീഗിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വാര്‍ഡ് നിരീക്ഷകനും മുസ്ലിം ലീഗ് നേതാവുമായ എസ് എം നൂറുദ്ധീന്‍ പറഞ്ഞു.വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ രണ്ടാം ഘട്ട റംസാന്‍ റിലീഫ് വിതരണം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.റംസാന്റെ ആദ്യ ദിവസം തന്നെ വാര്‍ഡിലെ അര്‍ഹതപ്പെട്ട വീടുകളിലേക്ക് പ്രവര്‍ത്തകര്‍ ഭക്ഷ്യ കിറ്റ് എത്തിച്ചിരുന്നു. ഇപ്പോള്‍ പുതു വസ്ത്ര വിതരണം, കിടപ്പിലായ രോഗികള്‍ക്കും ഡയാലിസ് രോഗികള്‍ക്കും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് നടത്തിയത്.കെ ബി അഷ്‌റഫ്, ഹംസ പുത്തൂര്‍, മാഹിന്‍ കുന്നില്‍, നൗഫല്‍ പുത്തൂര്‍, ഷെഫീക്ക് പി ബീസ്, ഇര്‍ഫാന്‍ കുന്നില്‍, അബ്ബാസ് പുള്ളി, മുഹമ്മദ് മൂല, അബ്ദുല്ല കുഞ്ചാര്‍, റഷീദ് പോസ്റ്റ്, നസീര്‍ കുന്നില്‍, ഹസ്സന്‍ കൊക്കടം തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *