കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

കൊച്ചി: കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. എലൂര്‍ സ്വദേശി വിപിനാണ് അറസ്റ്റിലായത്. മാലിക്ക് ഷോപ്പിന് സമീപം ഇട വഴിയിലായിരുന്നു അതിക്രമം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. പ്രതി തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *