കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ശുചിത്വ തൊഴിലാളികളെ ആദരിച്ച് വനിത ദിനം ആഘോഷിച്ചു

കാസറഗോഡ് : മാര്‍ച്ച് 8 സാര്‍വ്വ ദേശീയ വനിതാ ദിനത്തില്‍, കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ റെയില്‍മൈത്രി പോലീസും കാസറഗോഡ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും സംയുക്തമായി സ്റ്റേഷനിലെ ശുചിത്വ തൊഴിലാളികളെ ആദരിച്ച് വനിത ദിനം ആഘോഷിച്ചു. പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ആര്‍ പ്രശാന്ത് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി കാസര്‍കോട് വനിത പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി അജിത കെ ഉപഹാര വിതരണവും ഉദ്ഘാടനവും നടത്തി. ചടങ്ങില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ആയിഷ ചെര്‍ക്കളം, കാസര്‍ഗോഡ്, റെയില്‍വേ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ സനില്‍ കുമാര്‍ സി. എസ്, റെയില്‍വേ പാസഞ്ചര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ ചെര്‍ക്കളം, മുന്‍ കൗണ്‍സിലര്‍ ആഫില ബഷീര്‍, അഡ്വ.
അന്‍വര്‍ ടി എ, ജാസിര്‍ ചെങ്കള, ഷഫീഖ് തെരുവത്ത്, സത്താര്‍ റെയില്‍വേ, മൊയിനുദ്ദീന്‍, റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ ദാമോദരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീമതി മഞ്ജു എം അബ്ദുല്ല ചേരൂര്‍
ശോഭിക ഡയറക്ടര്‍ ഫസല്‍, മാനേജര്‍ മുഹമ്മദ് ഫസല്‍, എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ മഹേഷ് കുമാര്‍ സ്വാഗതവും സ്റ്റേഷന്‍ ക്ലീനിങ് സൂപ്പര്‍വൈസര്‍ ശ്രീമതി ചിത്ര സുനില്‍ കുമാര്‍ ആദരവിന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *