ടി 20 ലോകകപ്പ് 2026 ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറോവർ പിന്നിടുമ്പോൾ ഇന്ത്യ 93 കടന്നു. ടൂർണമെന്റിൽ ഇതുവരെ തിളങ്ങാതിരുന്ന അഭിഷേക് ശർമയും കത്തിപ്പടർന്നു. 18 പന്തിൽ താരം ഫിഫ്റ്റി അടിച്ചു. മൂന്ന് സിക്‌സറും രണ്ട് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്, 17 പന്തിൽ 33 റൺസുമായി സഞ്ജുവും ക്രീസിലുണ്ട്. മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്.
നേരത്തെ ടോസ് വിജയിച്ച ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ ഇലവനിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
















Leave a Reply