കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് സഹകരണ രത്‌നം പുരസ്‌കാരം

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം കോ ഓപ്പറേറ്റീവിന്റെ സഹകരണ രത്‌നം 2026 പുരസ്‌കാരം കാസര്‍കോട് ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്. സംഘത്തിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം, നൂതന സഹകരണ മാതൃകകള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സഹകരണ റിയാലിറ്റി ഷോ പരിപാടിയില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ആശുപത്രി സംഘത്തിനുവേണ്ടി സെക്രട്ടറി പ്രദീപ്. കെ പുരസ്‌കാരം ഏറ്റുവാങ്ങി. അഗ്രി കള്‍ച്ചര്‍ കോ ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ബി.പി. പിള്ള, ഐ. സി, എം. മുന്‍ ഡയറക്ടര്‍ എം.വി. ശശി കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാന്‍ രാമനുണ്ണി, ദിനേശ് ചെയര്‍മാന്‍ ദിനേശ് ബാബു, കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പ്രേം കുമാര്‍, ടീം കോഓപ്പറേറ്റീവ് ഡയറക്ടര്‍ മധു ചെമ്പേരി, എന്നിവര്‍ സന്നിഹിതരായിരുന്നു. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഒ. സദാ ശിവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ടീം കോഓപ്പറേറ്റീവിന്റെ നേതൃത്വത്തില്‍ ലോക ചരിത്രത്തില്‍ ആദ്യമായാണ് സഹകരസ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള സഹകരണ സ്ഥാപനങ്ങള്‍ തങ്ങളുടെ മാതൃക പ്രവര്‍ത്തനം, സഹകരണ വിജയ കഥ, സഹകരണ മാതൃക, പുതിയ സഹകരണ പാഠം എന്നിവ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *