തിരുവനന്തപുരം: ടി20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ ജന്മനാട്ടിലെത്തി മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭാര്യ ചാരുലതയ്ക്കൊപ്പമെത്തിയ സഞ്ജുവിനെ മന്ത്രി വി ശിവന്‍കുട്ടിയും എ എ റഹീം എംപിയുമടക്കം പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
2026-ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച താരങ്ങളില്‍ ഒരാളായിരുന്നു സഞ്ജു. ഫൈനലില്‍ അദ്ദേഹം നേടിയ 89 റണ്‍സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വര്‍ഷങ്ങളോളം രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു, ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രധാന താരമാണ്. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷമുള്ള ചെന്നൈയുടെ വിശ്വസ്തനായ വിക്കറ്റ് കീപ്പറായാണ് സഞ്ജു അറിയപ്പെടുന്നത്.














Leave a Reply